മനാമ: കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിെൻറ ആദ്യവിമാനം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ആദ്യ വിമാനത്തിന് ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) അധികൃതരുടെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. കണ്ണൂരിൽനിന്ന് നേരിട്ടുള്ള സർവിസാണിത്. ചീഫ് കമേഴ്സ്യൽ ഒാഫിസർ അയ്മൻ സൈനാൽ, ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ, എയർ ഇന്ത്യ എക്സ്പ്രസ് കൺട്രി മാനേജർ സാേകത് സറാൻ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.
കണ്ണൂരിൽ നിന്നുള്ള സർവിസ് ആരംഭിച്ചത് ബഹ്റൈനിലെ മലയാളി പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനപ്പെടുമെന്ന് അയ്മൻ സൈനാൽ പറഞ്ഞു. ആഴ്ചയിൽ രണ്ടു സർവിസാണ് ഇപ്പോഴുള്ളത്. ബഹ്റൈനിൽനിന്ന് തിരിച്ചുള്ള വിമാനം കുവൈത്ത് വഴിയാണ് പോകുക. കൊച്ചി, കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങൾക്ക് പുറമെ, കണ്ണൂരിൽനിന്നുകൂടി എയർഇന്ത്യ എക്സ്പ്രസ് സർവിസ് ആരംഭിച്ചതിൽ ഇൗ മേഖലയിലുള്ള പ്രവാസികൾ ഏറെ ആഹ്ലാദത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.