മനാമ: കണ്ണൂർ സർഗവേദി സംഘടിപ്പിച്ച ‘സൗഹൃദത്തോടെ ഒരു ഓണം’ പരിപാടി മനാമ ഗോൾഡ് സിറ്റിയിലെ കെ സിറ്റി ഹാളിൽ നടന്നു. സർഗവേദി പ്രസിഡന്റ് അജിത് കണ്ണൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് ശാരദ അജിത് ഉദ്ഘാടനം ചെയ്തു. ജോയന്റ് സെക്രട്ടറി ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ശ്രീനാരായണ കൾചറൽ സൊസൈറ്റി കലാവിഭാഗം സെക്രട്ടറി ഡി. കൃഷ്ണകുമാർ, യാഖുബി സ്റ്റോർ ജനറൽ മാനേജർ ഐ.വി. കൃഷ്ണൻ, സാമൂഹികപ്രവർത്തകൻ നജീബ് കടലായി, അൻവർ കണ്ണൂർ, ലതീഷ് ഭരതൻ, ബേബി ഗണേഷ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സി.വി. രഞ്ജിത്ത് നന്ദി പറഞ്ഞു. ശുഭ അജിത് ചിട്ടപ്പെടുത്തിയ നൃത്തശിൽപവും സർഗവേദി ഗായകസംഘം അവതരിപ്പിച്ച ഗാനങ്ങളും വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു. പരിപാടികൾക്ക് ഹേമന്ത് രത്നം, ബിജിത്ത്, എ.പി.ജി. ബാബു, മനോജ് നമ്പ്യാർ, സുരേഷ്, രമേഷ്, ഷാജി, സനൽ, ശശിധരൻ വി.വി. ഷൈജു, അഭിലാഷ്, ഷൈജു മന്ന, ജിലീബ്, ഷിജു, സകേഷ്, നിസാർ, ഷൈൻ, മനീഷ്, ധനൂബ്, രാജേഷ്, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.