മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ബഹ്റൈനിലെ അൽറബിഹ് മെഡിക്കൽ സെന്ററും കായംകുളം പ്രവാസി കൂട്ടായ്മയും സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് വിവിധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിരുന്നു. ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, ഫിസിയോതെറപ്പിസ്റ്റ്, ഒഫ്താൽമോളജി എന്നീ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. 40ഓളം പേർ കണ്ണുപരിശോധന നടത്തി. കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അനിൽ ഐസക്കിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് ശാരദ അജിത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം പറഞ്ഞു.
ബഹ്റൈൻ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട്, കണ്ണൂർ സർഗവേദി പ്രസിഡന്റ് അജിത് കുമാർ, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ലാൽ കെയർ പ്രസിഡന്റ് ഫൈസൽ എഫ്.എം, വോയ്സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം, ഹോസ്പിറ്റൽ ജനറൽ മാനേജർ സഫീൽ, ഹഫ്സൽ ഫർഹാൻ, സാമൂഹിക പ്രവർത്തകരായ കെ.ടി. സലിം, മണിക്കുട്ടൻ, ബിജു ജോർജ്, അൻവർ നിലമ്പൂർ, ഹരീഷ് നായർ, അൻവർ ശൂരനാട്, കാത്തു സച്ചിദേവ്, അമൽ ദേവ്, സെയ്ദ് ലൈറ്റ് ഓഫ് കൈൻഡ്നസ്, ഹരീഷ് പി.കെ, മെഡിക്കൽ ക്യാമ്പ് കൺവീനർ അനസ് റഹീം എന്നിവർ സംസാരിച്ചു.
ഗണേഷ് നമ്പൂതിരി അവതാരകനായ പരിപാടിയിൽ ട്രഷറർ തോമസ് ഫിലിപ് നന്ദി പറഞ്ഞു. ചടങ്ങിൽ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ഉപഹാരം ജനറൽ മാനേജർ സഫീലിനും ഡോ. ബിജി റോസിനും നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രിവിലേജ് കാർഡുകളും നൽകി. അരുൺ ആർ. പിള്ള, ശ്യാം കൃഷ്ണൻ, ശംഭു സദാനന്ദൻ, അഷ്കർ, രാജേഷ് കുമാർ, ബിനു സുകുമാരൻ, ഷൈജുമോൻ രാജൻ, ശരത്, ആദിത്യൻ, ഷൈനി അനിൽ, സുനി ഫിലിപ്പ്, ആരതി, പ്രീതി ശ്യാം, ശരണ്യ അരുൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.