കെ.​സി.​എ ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ആ​ഘോ​ഷം

ശ്ര​ദ്ധേ​യ​മാ​യി കെ.​സി.​എ ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ആ​ഘോ​ഷം

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. മ​നാ​മ ക്രൗ​ൺ പ്ലാ​സ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ അ​പ്പോ​സ്തൊ​ലി​ക് വി​കാ​ർ ഓ​ഫ് നോ​ർ​ത്തേ​ൺ അ​റേ​ബ്യ ബി​ഷ​പ് ആ​ൾ​ഡോ ബെ​റാ​ർ​ഡി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. മെം​ബ​ർ ഓ​ഫ് പാ​ർ​ല​മെ​ന്റ് മു​ഹ​മ്മ​ദ് ജ​നാ​ഹി, ബി.​എ​ഫ്.​സി സി.​ഇ.​ഒ ദീ​പ​ക് നാ​യ​ർ എ​ന്നി​വ​ർ വി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി സ്വാ​ഗ​തം ആ​ശം​സി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് തോ​മ​സ് ജോ​ൺ ന​ന്ദി പ​റ​ഞ്ഞു. കെ.​സി.​എ കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ബ്ര​ഹാം ജോ​ൺ, ഇ​വ​ന്റ് ചെ​യ​ർ​മാ​ൻ ജെ​യിം​സ് ജോ​ൺ എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി.കെ.​സി.​എ​യു​ടെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. സേ​ക്ര​ഡ് ഹാ​ർ​ട്ട് ച​ർ​ച്ച് പാ​രി​ഷ് പ്രീ​സ്റ്റ് ഫാ. ​ഫ്രാ​ൻ​സി​സ് ജോ​സ​ഫ്, അ​സി​സ്റ്റ​ന്റ് പാ​രി​ഷ് പ്രീ​സ്റ്റ് ഫാ. ​ജേ​ക്ക​ബ് ക​ല്ലു​വി​ള എ​ന്നി​വ​രും സാ​മൂ​ഹി​ക- സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളും കെ.​സി.​എ അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഇ​വ​ന്റ് ചെ​യ​ർ​മാ​ൻ ജെ​യിം​സ് ജോ​ൺ, കെ.​സി.​എ സീ​നി​യ​ർ അം​ഗം സേ​വി മാ​ത്തു​ണ്ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ച​ത്.

Tags:    
News Summary - KCA Christmas-New Year celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.