മനാമ: കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കെ.സി.എ വി.കെ.എൽ ഹാളിൽ നടത്തിയ ഓറിയന്റേഷൻ സെഷനോടുകൂടി കെ.സി.എ ഗേവൽ ക്ലബ് പുനരാരംഭിച്ചു. 2008ൽ കെ.സി.എ ഗേവൽ ക്ലബ് ആരംഭിച്ചെങ്കിലും കോവിഡ്-19 കാലയളവിൽ മീറ്റിങ്ങുകൾ നിർത്തിവെച്ചിരുന്നു.
കെ.സി.എ ഗേവൽ ക്ലബ് കൗൺസിലർ ലിയോ ജോസഫും ബഹ്‌റൈൻ ഗേവൽ ക്ലബ് കൗൺസിൽ ചെയർമാൻ ഡി.ടി.എം അഹമ്മദ് റിസ്‌വിയും ചേർന്ന് നടത്തിയ ഓറിയന്റേഷൻ സെഷൻ കുട്ടികൾക്ക് ഗേവൽ മീറ്റിങ്ങുകളുടെ പ്രവർത്തനത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകി. മുൻ ഗേവൽ ക്ലബ് അംഗം ടി.എം. നിഖിത കൃഷ്ണദാസ് അനുഭവങ്ങൾ പങ്കുവെച്ചു.
സ്റ്റീവ് ബിജോയ് (പ്രസി.), ക്ലെയർ തെരേസ ജിയോ (വി.പി എജുക്കേഷൻ), ജോഷ്വ വർഗീസ് ബാബു (വി.പി മെംബർഷിപ്), സാവന്ന എൽസ ജിബി (വിപി പബ്ലിക് റിലേഷൻസ്), ലൂയിസ് സജി (സെക്ര.), ഇഷാൻ സിങ് (ട്രഷ.), ജോഷ്വ ജെയ്‌മി (സെർജന്റ് അറ്റ് ആംസ്) എന്നിവരെ കെ.സി.എ ഗേവൽ ക്ലബ് നേതൃത്വത്തിലേക്ക് തിരഞ്ഞെടുത്തു. കെ.സി.എ വൈസ് പ്രസിഡന്റ് തോമസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രെഷറർ അശോക് മാത്യു, മെംബർഷിപ് സെക്രട്ടറി ജോയൽ ജോസ്, ഗേവൽസ് ക്ലബ് ജോയൻറ് കൗൺസിലർ സിമി ലിയോ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
എല്ലാ മാസവും രണ്ടും നാലും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ട് മുതൽ നാലു വരെ മീറ്റിങ്ങുകൾ ഉണ്ടായിരിക്കുമെന്നു കൗൺസിലർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: ലിയോ ജോസഫ്, ഗേവൽ ക്ലബ് കൗൺസിലർ -39207951.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.