?? ?? ? ????? ?????? ???????? ?????????? ??.?? ????? ??????????????

കെ.സി.എ ഗോൾഡൻ ജൂബിലി ഉദ്ഘാടനം മുൻമന്ത്രി പി.ജെ ജോസഫ് നിർവഹിച്ചു

മനാമ: കേരള കാത്തലിക് അസോസിയേഷ​​െൻറ ഒരു വർഷം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലിയുടെ ഉദ്ഘാടനം മുൻമന്ത്രിയും എം.എൽ.എയുമായ പി.ജെ. ജോസഫ് നിർവ്വഹിച്ചു. ഗോൾഡൻ തുലിപ് ഹോട്ടലിൽ നടന്ന വർണാഭമായ ചടങ്ങിൽ റിഫാ ക്ലബ് സെക്രട്ടറി അബ്ദുല്ല അൽ ദോസരി ബഹ്​റൈൻ മൊബിലിറ്റി അസോസിയേഷൻ വൈസ് പ്രസിഡൻറ് അലി അബ്‌ദുൾ അസീസ്, റവ.ഫാദർ സജി തോമസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കെ.സി.എ പ്രസിഡൻറ്​ സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി വർഗീസ് ജോസഫ്, ഗോൾഡൻ ജൂബിലി കമ്മിറ്റി ചെയർമാൻ എബ്രഹാം ജോൺ, കോർ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കാരക്കൽ, ​െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൺ ദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് നടന്ന പരിപാടിയിൽ, ബിസിനസ് രംഗത്ത് 50 വർഷം പൂർത്തീകരിച്ച എം.ടി മാത്യൂസിന് ഗോൾഡൻ എക്​സലൻസ് ബിസിനസ് അവാർഡ് നൽകി ആദരിച്ചു.
Tags:    
News Summary - kca golden jubilee-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.