കെ.​സി.​എ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

കെ.​സി.​എ സു​വ​ർ​ണ ജൂ​ബി​ലി; ആ​ഘോ​ഷം ര​ണ്ടു​മാ​സം

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​​​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടു​മാ​സം നീ​ളു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി 21ന്​ ​ഓ​ൺ​ലൈ​ൻ ചി​ത്ര​ര​ച​ന മ​ത്സ​രം ഒ​രു​ക്കും. ജ​നു​വ​രി 28ന്​ ​മെ​ഡി​ക്ക​ൽ ക്യാ​മ്പും ഫെ​ബ്രു​വ​രി നാ​ലി​ന്​ ര​ക്ത​ദാ​ന ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കും. കേ​ര​ള​ത്തി​ലെ നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തി​ന് വീ​ടും നി​ർ​മി​ച്ച്​ ന​ൽ​കും. സു​വ​ർ​ണ ജൂ​ബി​ലി ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ലെ ഡി​സേ​ബ്​​ൾ​ഡ്​ സൊ​സൈ​റ്റി​ക്ക് 25 വീ​ൽ ചെ​യ​റു​ക​ൾ ന​ൽ​കി​യി​രു​ന്നു. ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച കെ.​സി.​എ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​ൺ​ലൈ​ൻ ക്വി​സ്​ മ​ത്സ​ര​ത്തി​ന്​ ഇ​തി​ന​കം മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ച്ച​ത്. ക്വി​സ്​ മ​ത്സ​ര​ത്തി​​​ന്‍റെ ഫൈ​ന​ൽ മാ​ർ​ച്ചി​ൽ ന​ട​ക്കും.

ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി 11ന്​ ​സോ​ഫി​ടെ​ൽ ഹോ​ട്ട​ലി​ൽ ചാ​രി​റ്റി ബാ​​​ങ്ക്വ​റ്റ്​ സം​ഘ​ടി​പ്പി​ക്കും. ഫെ​ബ്രു​വ​രി 25ന് ​ന​ട​ക്കു​ന്ന ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ൽ കേ​ന്ദ്ര സം​സ്ഥാ​ന മ​ന്ത്രി​മാ​രും ബ​ഹ്‌​റൈ​ൻ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, കാ​യി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​മു​ഖ​രും മ​ത മേ​ല​ധ്യ​ക്ഷ​ന്മാ​രും അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫി​നാ​ലെ​യി​ൽ ബ​ഹ്‌​റൈ​ൻ പ്ര​വാ​സ ഭൂ​മി​ക​യി​ൽ സ​മ​ഗ്ര സം​ഭാ​വ​ന ന​ൽ​കി​യ പ്ര​മു​ഖ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും.

ഗോ​ൾ​ഡ​ൻ ഗ്ലിം​പ്സ​സ്​ ഓ​ഫ്​ കെ.​സി.​എ എ​ന്ന പേ​രി​ൽ കെ.​സി.​എ​യു​ടെ ച​രി​ത്ര​വും ഡ​യ​റ​ക്ട​റി​യും സു​വ​നീ​റും പ്ര​കാ​ശ​നം ചെ​യ്യും. എ​ബ്ര​ഹാം ജോ​ൺ ചെ​യ​ർ​മാ​നാ​യ കെ.​സി.​എ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും കോ​ർ ക​മ്മി​റ്റി​യും കെ.​സി.​എ അം​ഗ​ങ്ങ​ളും അ​ട​ങ്ങി​യ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സം​ഘാ​ട​ക സ​മി​തി​യാ​ണ്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ ജോ​ഷി വി​ത​യ​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, ട്ര​ഷ​റ​ർ അ​ശോ​ക് മാ​ത്യു, സു​വ​ർ​ണ ജൂ​ബി​ലി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സേ​വി മാ​ത്തു​ണ്ണി, മു​ൻ പ്ര​സി​ഡ​ന്‍റും ര​ക്ഷാ​ധി​കാ​രി​യു​മാ​യ വ​ർ​ഗീ​സ്‌ കാ​ര​ക്ക​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KCA Golden Jubilee; That noise lasted for two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.