മനാമ: കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ കലോത്സവത്തിൽ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഗ്രൂപ് അഞ്ച് സിനിമാറ്റിക് ഡാൻസിൽ ശിവസൂര്യ ശ്രീകുമാർ ഒന്നാംസ്ഥാനവും ഐശ്വര്യ സി. ബിജു രണ്ടാംസ്ഥാനവും ഐശ്വര്യ രഞ്ജിത് മൂന്നാംസ്ഥാനവും നേടി.
ഗ്രൂപ് മൂന്ന് മോണോ ആക്ടിൽ ദീപാൻഷി ഗോപാൽ, ഏഞ്ചൽ മേരി വിനു, ആദിദേവ് രാജേഷ് നായർ എന്നിവർക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനം. ഗ്രൂപ് നാല് മോണോ ആക്ടിൽ നക്ഷത്ര രാജ്, ഗായത്രി സുധീർ, സംവൃത് സതീഷ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി.
ജൂനിയർ വിഭാഗം സിനിമാറ്റിക് ഡാൻസിൽ ഡാൻസിങ് ഡോൾസ് 1 ഒന്നാംസ്ഥാനവും ഡാൻസിങ് ഡോൾസ് 2 രണ്ടാം സ്ഥാനവും ഓറിയോൺസ് മൂന്നാംസ്ഥാനവും നേടി. സീനിയർ വിഭാഗം സിനിമാറ്റിക് ഡാൻസിൽ ഐമാക് യൂനിറ്റി ക്രൂ ഒന്നാംസ്ഥാനവും ഐമാക് ടീം ബറ്റാലിയൻ രണ്ടാംസ്ഥാനവും ഐമാക് ബാക്ക്സ്ട്രീറ്റ്സ് ഗേൾസ് മൂന്നാംസ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.