മനാമ: കെ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ മീലാദ് സമ്മേളനം സെപ്റ്റംബർ ആറിന് വൈകീട്ട് 7.30നു മനാമ കന്നഡ ഭവനിൽ വെച്ച് നടക്കും. മുഖ്യ പ്രഭാഷണം ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിർവഹിക്കും. പരിപാടിയുടെ മുഖ്യാതിഥിയായി ഡോ. യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജിയും വിശിഷ്ടതിഥികളായി ഡോ. യു.ടി. ഇഫ്തിക്കർ ഫരീദും അബ്ദുൽ ലത്തീഫും പങ്കെടുക്കും . സ്ത്രീകൾക്ക് പ്രത്യേകം സൗകര്യമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.