മനാമ: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ എംബസി സന്ദർശിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനോട് അദ്ദേഹം ഇന്ത്യൻ സർക്കാറിനോടും ജനങ്ങളോടും രാജ്യത്തിന്റെ സഹതാപവും അനുശോചനവും പ്രകടിപ്പിക്കാൻ അഭ്യർഥിച്ചു.
അന്തരിച്ച പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, തന്റെ രാജ്യത്തിന് നൽകിയ സ്തുത്യർഹമായ സേവനത്തെയും ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ബന്ധം വിവിധ തലങ്ങളിൽ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നൽകിയ മികച്ച സംഭാവനകളെയും ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.