മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും ടെലിഫോണിൽ ചർച്ച നടത്തി. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം അവലോകനം ചെയ്ത നേതാക്കൾ പരസ്പര ബന്ധത്തിലെ പുരോഗതിയും വിലയിരുത്തി.
യുക്രെയ്നിലെ സ്ഥിതിഗതികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ നയതന്ത്ര മാർഗത്തിലൂടെയും സംഭാഷണത്തിലൂടെയും സമാധാനപരമായ രീതിയിൽ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച നടന്നു. സമഗ്രവും സുസ്ഥിരവുമായ സമാധാനവും ഉറപ്പുവരുത്തുന്നതിനും എല്ലാ കക്ഷികളുടെയും താൽപര്യങ്ങളും ദേശീയസുരക്ഷയും സംരക്ഷിക്കുന്നതിനും അന്താരാഷ്ട്രതലത്തിലുള്ള ശ്രമമുണ്ടാകണമെന്നും ഇരുവരും ചർച്ചയിൽ അഭിപ്രായപ്പെട്ടു. യുക്രെയ്നിലെ ജനങ്ങൾക്ക് മാനുഷിക സഹായങ്ങൾ എത്തിക്കണമെന്നും ഇതിനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയോട് എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും ഹമദ് രാജാവ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.