മനാമ: ബഹ്റൈന്‍, യു.എ.ഇ, ജോർഡന്‍ എന്നീ രാജ്യങ്ങളുടെ ത്രിരാഷ്ട്ര ഉച്ചകോടിയില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പെങ്കടുത്തു.അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാൻ, ജോർഡന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കാളികളായത്. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനാണ് പ്രത്യേക ഉച്ചകോടി വിളിച്ചത്.
ആരോഗ്യം, ഭക്ഷ്യസുരക്ഷ, കോവിഡ് പ്രതിരോധം എന്നീ മേഖലകളായിരുന്നു മുഖ്യചര്‍ച്ച. അറബ് മേഖലയിലെ പ്രശ്നങ്ങളില്‍ ഒന്നിച്ചുനില്‍ക്കാൻ തീരുമാനിച്ചു. വിവിധ വിഷയങ്ങളില്‍ സമാന മനസ്കരുമായി സഹകരിക്കാനുള്ള സാധ്യതകളും വിഷയമായി. ഫലസ്തീന് പ്രശ്നത്തിന് രമ്യപരിഹാരത്തിനും ഇരുരാജ്യങ്ങളെന്ന ഫോര്‍മുല അംഗീകരിച്ച് മുന്നോട്ടുപോകാൻ ശ്രമം ശക്തിപ്പെടുത്താനും തീരുമാനിച്ചു.1967ലെ അതിര്‍ത്തികള്‍ അംഗീകരിച്ച് കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീന് രാഷ്ട്രം നിലവില്‍ വരുന്നതിനുള്ള ചര്‍ച്ചകളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.