മനാമ: അബൂദബിയിൽ വിവിധ രാഷ്ട്രത്തലവൻമാരുമായുള്ള സൗഹൃദ കൂടിക്കാഴ്ചക്കുശേഷം രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ മടങ്ങിയെത്തി. ഒമാൻ, ഖത്തർ, ജോർഡൻ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായിട്ടായിരുന്നു സൗഹൃദ ചർച്ചയും കൂടിക്കാഴ്ചയും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ആതിഥ്യത്തിൽ നടന്ന കൂടിക്കാഴ്ച വിവിധ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകിയുള്ളതായിരുന്നു.
അറബ്, ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ കൂടുതൽ ബന്ധവും സഹകരണവും ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് സൗഹൃദ ചർച്ച ഒരുക്കിയത്. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചർച്ചയിൽ കടന്നുവന്നു. ചർച്ച ഹൃദ്യവും ഫലപ്രദവുമായിരുന്നെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. സൗഹൃദ ചർച്ചക്ക് മുൻകൈയെടുത്ത യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ഹമദ് രാജാവ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.