മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സന്ദർശിച്ചു.
നിരവധി വികസന കാര്യങ്ങളും രാജാവ് പ്രധാനമന്ത്രിയും കിരീടവകാശിയുമായി ചര്‍ച്ച ചെയ്‌തു. അല്‍ സഖീര്‍ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച്ച . നേട്ടങ്ങൾക്കായി നിയമനിര്‍മാണ- ഭരണ നിര്‍വഹണ വിഭാഗങ്ങളുടെ അഭിപ്രായെഎക്യം ഉണ്ടാകണം. വിവിധ മേഖലകളില്‍ സര്‍ക്കാര്‍ നടപടികൾ ആശാവഹമാണെന്നു പറഞ്ഞ രാജാവ്, അതിനു പ്രധാനമന്ത്രിയെയും കിരീടാവകാശിയെയും അഭിനന്ദിച്ചു.
ബഹ്റൈനിലെ സൗദി അറബ്യേൻ അംബാസഡർ ഡോ.അബ്ദുല്ല ബിൻ അബ്ദുൽ മലിക്ക് അൽ ശൈഖും കൂടിക്കാഴ്ച്ചയിൽ ഒപ്പമുണ്ടായിരുന്നു.
സൗദിയിൽ നടക്കുന്ന കിങ് അബ്ദുല്ലസീസ് ഒട്ടകഫെസ്റ്റിവലിെൻറ സമാപന ചടങ്ങിൽ ഹമദ് രാജാവിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് അംബാസഡർ കൈമാറി. ചർച്ചയിൽ ബഹ്റൈൻ^സൗദി ബന്ധത്തെ ഹമദ്രാജാവ് എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.