ഹമദ്​ രാജാവിനെ ബി.സി.സി.​െഎ അംഗങ്ങൾ സന്ദർശിച്ചു

മനാമ: രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയെ സഫ്​രിയ പാലസിൽ ബഹ്​റൈൻ ചേംബർ ഒാഫ്​ കൊമേഴ്​സ്​ ഇൻഡസ്​ട്രി(ബി.സി.സി.​െഎ) ചെയർമാൻ സമീർ അബ്​ദുല്ല നാസും ബോർഡ്​ അംഗങ്ങളും സന്ദർശിച്ചു. രാജ്യത്തെ വ്യാപാര വാണിജ്യ മേഖലകളെ കുറിച്ചും സാമ്പത്തിക രംഗത്തെ കുറിച്ചും ഹമദ്​ രാജാവ്​ കൂടിക്കാഴ്​ചയിൽ വിലയിരുത്തലുകൾ നടത്തി. 

വ്യവസായ മേഖലയിലും വ്യവസായ മേഖലയിലും ബി.സി.സി.ഐ പങ്കു വഹിച്ചുകൊണ്ട് ബഹ്റൈൻ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സമ്പത്​ വ്യവസ്ഥയിലേക്ക്​ സ്വകാര്യമേഖലയുടെ സംഭാവനകളെ എടുത്തുപറഞ്ഞ രാജാവ്​ നിക്ഷേപങ്ങളും പദ്ധതികളും  രാജ്യത്തി​​​െൻറ പുരോഗതിയുടെ ഭാഗമാണെന്നും വ്യക്തമാക്കി.

Tags:    
News Summary - king hamad-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.