മനാമ: യു.എസും ബഹ്റൈനും തമ്മിലുള്ള സാമ്പത്തിക കൂട്ടുകെട്ട് ശക്തമാണെന്നും അതുവഴിയുള്ള നേട്ടങ്ങൾ വിവിധ രംഗങ്ങളിൽ നിലനിൽക്കുന്നെന്നും ഹമദ് രാജാവ് പറഞ്ഞു. യു.എസ് ചേംബർ ഒാഫ് കൊമേഴ്സ് പ്രസിഡൻറും ചീഫ് എക്സിക്യൂട്ടീവ് ഒാഫീസറുമായ തോമസ് ജെ ഡോനൗഹുവിനെയും പ്രതിനിധികളെയും അൽസഫരിയ കൊട്ടാരത്തിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ കമ്പനികൾ മേഖലയിലെ പ്രധാന ആസ്ഥാനങ്ങൾ ബഹ്റൈനിൽ സ്ഥാപിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈനും അമേരിക്കയും നിലനിൽക്കുന്ന ഉൗഷ്മളമായ ബന്ധം മാതൃകാപരമാണ്.
ഇൗ സന്ദർശനം ഭാവിയിലെ ഇരുരാജ്യങ്ങളുടെയും ബന്ധത്തിന് കൂടുതൽ കരുത്ത് പകരെട്ടയെന്ന ആശംസയും രാജാവ് അറിയിച്ചു. ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിെൻറ ഭാഗമായുള്ള സൗജന്യ തൊഴിൽ ഉടമ്പടി (എഫ്.ടി.എ) തൊഴിൽ കൈമാറ്റത്തിനും യു.എസ് വ്യാപാര സമർഥരിൽ നിന്നുള്ള പിന്തുണ ബഹ്റൈന്‍ ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ ആഗോള സാമ്പത്തിക വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.