മനാമ: അൽ സഖീർ പാലസ് പള്ളിയിൽ നടന്ന ചെറിയ പെരുന്നാൾ നമസ്ക്കാരത്തിൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ പെങ്കടുത്ത ു. രീടാവകാശിയും ഒന്നാം പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മുതിർന്ന രാജകുടുംബാംഗങ്ങൾ, ശൂറ കൗൺസിൽ ചെയർമാൻ, ജി.സി.സി. സെക്രട്ടറി ജനറൽ, ജി.സി.സി അംബാസഡർമാർ, ബി.ഡി.എഫ് മുതിർന്ന ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയത്തിലെയും നാഷണൽ ഗാർഡിലെയും ഉന്നതർ തുടങ്ങിയവർ പെങ്കടുത്തു.
നമസ്ക്കാരത്തിെൻറ ഭാഗമായി ഇമാം നടത്തിയ പ്രാർഥനയിൽ രാജ്യത്തിനെ േനർവഴിയിലേക്ക് നയിച്ചുക്കൊണ്ടിരിക്കുന്ന ഹമദ് രാജാവിനുവേണ്ടി ദൈവത്തിെൻറ കൂടുതൽ അനുഗ്രഹം ഉണ്ടാകെട്ടയെന്ന് ആശംസിച്ചു. രാജ്യത്തിെൻറ ജനതക്കും സുരക്ഷക്കും സുസ്ഥിരതക്കും വേണ്ടിയും ഇമാം പ്രാർഥന നടത്തി. നമസ്ക്കാരത്തിനുശേഷം ഹമദ് രാജാവിന് പ്രധാനവ്യക്തികൾ ചെറിയ പെരുന്നാൾ ആശംസകൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.