രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുന്നു 

മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ജിദ്ദയിൽ സംഘടിപ്പിച്ച സുരക്ഷ, വികസന ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിക്കാനുമുള്ള സാധ്യതകൾ ഇരുവരും ആരാഞ്ഞു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളും അതിന്‍റെ പരിഹാരത്തെക്കുറിച്ചും ആശയങ്ങൾ പങ്കുവെച്ചു. കൂടിക്കാഴ്ചയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു. 

Tags:    
News Summary - King Hamad-Emir of Qatar meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.