ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ കെ. ​ടി.​സ​ലിം, പ്ര​സി​ഡ​ന്‍റ്​ ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ര്‍ എ​ന്നി​വ​ർ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങു​ന്നു

ബി.ഡി.കെ ബഹ്റൈൻ ചാപ്റ്ററിനു കിങ് ഹമദ് ഹോസ്പിറ്റലിെന്‍റ ആദരവ്

മനാമ: രക്തദാന മേഖലയിലെ പ്രവർത്തനമികവിന് ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററിനെ ലോക രക്തദാന ദിനത്തിൽ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ആദരിച്ചു.

ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്‍റ് ഗംഗൻ തൃക്കരിപ്പൂര്‍ എന്നിവർ ആദരവ് ഏറ്റുവാങ്ങി. കൂടുതൽ തവണ പ്ലേറ്റ്ലെറ്റുകൾ ദാനം ചെയ്ത സാബു അഗസ്റ്റിൻ, സുധീർ ഉണ്ണികൃഷ്ണൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ജീവരക്തം നൽകുന്ന ബി.ഡി.കെ എന്ന കൂട്ടായ്മക്ക് 2011ലാണ് തുടക്കം കുറിച്ചത്.

2014ൽ ചാരിറ്റബിൾ സൊസൈറ്റിയായി കേരളത്തിൽ രജിസ്ട്രർ ചെയ്ത സംഘടന ഇന്ന് കേരളത്തിലെ 14 ജില്ലകളിലും മംഗലാപുരം, ബംഗളൂരു, ചെന്നൈ, ഡൽഹി, ഗൽഫ് രാജ്യങ്ങൾ, കാനഡ, സിംഗപ്പൂർ എന്നിവിടങ്ങളിലും സേവനം ചെയ്യുന്നുണ്ട്.

രക്തദാനത്തിന് പുറമേ, സ്നേഹസദ്യയെന്ന പേരിൽ തെരുവോരങ്ങളിലെ പാവങ്ങളുടെ വിശപ്പ് അകറ്റാനും ബി.ഡി.കെ ശ്രമിച്ചുവരുന്നു.

Tags:    
News Summary - King Hamad Hospital pays tribute to BDK Bahrain Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.