മനാമ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവുമായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി. ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുത്ത ഹമദ് രാജാവ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദബന്ധം അനുസ്മരിച്ചു. ഇരു രാജ്യങ്ങളും രാജകുടുംബങ്ങളും തമ്മിൽ രണ്ട് നൂറ്റാണ്ടിലേറെയായി തുടരുന്ന നയതന്ത്രബന്ധം ഇനിയും ഭംഗിയായി തുടരുമെന്ന് ഹമദ് രാജാവ് പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും രാജാവിനൊപ്പമുണ്ടായിരുന്നു. ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൂടിക്കാഴ്ചനടത്തി. 2016ൽ ചാൾസ് രാജകുമാരൻ ബഹ്റൈനിൽ സന്ദർശനം നടത്തിയിരുന്നു. ബഹ്റൈനും യു.കെയും തമ്മിലുള്ള സൗഹൃദത്തിന്റെ 200 വാർഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.