മനാമ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയം ഉദ്ഘാടനത്തിനൊരുങ്ങി. കന്യകാമറിയത്തിെൻറ നാമധേയത്തിൽ നിർമിച്ച 'ഔർ ലേഡി ഓഫ് അറേബ്യ' കത്തീഡ്രലിെൻറ ഉദ്ഘാടനം ഡിസംബർ ഒമ്പതിന് രാവിലെ 11ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർവഹിക്കുമെന്ന് പ്രോജക്ട് മേധാവി ഫാ. സജി തോമസ്, മനാമ സേക്രഡ് ഹാർട്ട് ചർച്ച് വികാരി ഫാ. സേവ്യർ മരിയൻ ഡിസൂസ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ 10ന് രാവിലെ 10ന് ദേവാലയത്തിെൻറ കൂദാശകർമം മാർപാപ്പയെ പ്രതിനിധീകരിച്ച് എത്തുന്ന സുവിശേഷവത്കരണ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലൂയിസ് അേൻറാണിയോ ടാെഗ്ല നിർവഹിക്കും. ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ അപ്പോസ്തലിക് നുൺഷ്യോ ആർച്ച് ബിഷപ് യൂജിൻ ന്യൂജൻറ്, സതേൺ അറേബ്യ വികാരി അപ്പോസ്തലിക്കയും നോർത്തേൺ അറേബ്യ വികാരിയത്തിെൻറ അഡ്മിനിസ്ട്രേറ്ററുമായ ബിഷപ് പോൾ ഹിൻഡർ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന നേർത്ത് അറേബ്യൻ അപ്പോസ്തലിക് വികാരിയത്തിെൻറ കേന്ദ്രം കൂടിയായിരിക്കും ഈ പള്ളി. കഴിഞ്ഞ വര്‍ഷം അന്തരിച്ച വടക്കന്‍ അറേബ്യയുടെ അപ്പോസ്തലിക് വികാര്‍ ആയിരുന്ന കാമിലിയോ ബല്ലിന് മെത്രാെൻറ സ്വപ്നമാണ് ഇതോടെ പൂര്‍ത്തിയാകുന്നത്.
രാജ്യ തലസ്ഥാനമായ മനാമയിൽനിന്ന് 20 കിലോമീറ്റർ അകലെ അവാലി മുനിസിപ്പാലിറ്റിയിൽ ബഹ്റൈൻ രാജാവ് സമ്മാനിച്ച 9,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് കത്തീഡ്രലും വികാരിയത്തിെൻറ ആസ്ഥാന കാര്യാലയവും നിർമിച്ചിരിക്കുന്നത്. ഏതാണ്ട് 95,000 ചതുരശ്ര അടിയിൽ നിർമിച്ചിരിക്കുന്ന കെട്ടിട സമുച്ചയത്തിെൻറ ഭാഗമായാണ് കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത്. 2,300 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന കത്തീഡ്രലിെൻറ വശങ്ങളിൽ ചാപ്പലുകളും വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2013ല്‍ ലൂർദ് മാതാവിെൻറ തിരുനാൾ ദിനമായ ഫെബ്രുവരി 11നാണ് കത്തീഡ്രൽ നിർമിക്കാനുള്ള തീരുമാനം ഉണ്ടായത്. 2014 മേയ് 19ന് വത്തിക്കാൻ സന്ദർശന വേളയിൽ ബഹ്റൈൻ രാജാവ് കത്തീഡ്രലിെൻറ ചെറുമാതൃക മാർപാപ്പക്ക് സമ്മാനിച്ചിരുന്നു. ഏതാണ്ട് 80,000ത്തോളം കത്തോലിക്കരാണ് ബഹ്റൈനിലുള്ളത്. ഇതിൽ വലിയൊരു ശതമാനവും ഫിലിപ്പീൻസ്, ഇന്ത്യ എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. വാർത്തസമ്മേളനത്തിൽ റോഡ്രിഗോ സി. അക്കോസ്റ്റ, ജീസസ് സി പാലിങ്കോട്, മൈക്കൽ ബ്യൂണോ കാർണി, ജിക്സൺ ജോസ് ബിനോയ്, ബിനോയ് അബ്രഹാം, രഞ്ജിത് ജോൺ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.