മനാമ: ഹമദ് രാജാവിന്റെ നവീകരണ പദ്ധതികൾ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സംവാദത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സഹായിച്ചതായി ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സലേഹ് അസ്സാലിഹ് പറഞ്ഞു.
ബഹ്റൈനിലെ വിവിധ സമൂഹങ്ങൾക്കിടയിൽ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിൽ ഈ നടപടികൾ മുഖ്യ പങ്കുവഹിച്ചു.
ബഹ്റൈൻ ഫൗണ്ടേഷൻ ഫോർ ഡയലോഗ് (ബി.എഫ്.ഡി) പത്താം വാർഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേചനമില്ലാതെ എല്ലാവർക്കും തുല്യമായി പൗരാവകാശങ്ങൾ നൽകുന്നതിൽ പൗര സ്ഥാപനങ്ങൾക്കും സംഘടനകൾക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നൽകുന്ന പിന്തുണ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രത്തിലുടനീളം ബഹ്റൈന്റെ മഹത്തായ വൈവിധ്യം പ്രസിദ്ധമാണ്.
വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ അടുത്തടുത്ത് സ്ഥിതിചെയ്യുന്ന നാടാണ് ബഹ്റൈൻ. മതങ്ങൾ തമ്മിൽ സഹിഷ്ണുതയും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്ന ഹമദ് രാജാവിന്റെ കാഴ്ചപ്പാട് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.