കെ.എം.സി.സി 40ാം വാർഷികം: ചിത്രരചന മത്സരം സംഘടിപ്പിച്ചു

മനാമ: കെ.എം.സി.സി രൂപവത്​കരണത്തി​​​െൻറ 40ാം വാർഷികത്തോടനുബന്ധിച്ച്​ ചിത്രരചന മത്സരം നടത്തി. ഷിഫ അൽ ജസീറ മെഡിക ്കൽ സ​​െൻറർ, റിയ ട്രാവൽസ്​ എന്നീ സ്​ഥാപനങ്ങളുമായി സഹകരിച്ചാണ്​ പരിപാടി നടത്തിയത്​. മനാമയിൽ നടന്ന മത്സരത്തിൽ 50 ഒാളം പേർ പ​െങ്കടുത്തു.
ജൂനിയർ വിഭാഗത്തിന് ചിത്രരചനയും സബ്​ ജൂനിയർ വിഭാഗത്തിന് പെയിൻറിങ്ങുമാണ്​ നടത്തിയത്​. ജൂനിയർ വിഭാഗം വിജയികൾ: ഒന്നാം സ്ഥാനം^ മിയ മറിയം അലക്​സ്​ (ഏഷ്യൻ സ്​കൂൾ), രണ്ടാം സ്ഥാനം^ പദ്​മപ്രിയ പ്രിയദർശിനി, മൂന്നാം സ്ഥാനം^ എം.നന്ദന (ഇരുവരും ഇന്ത്യൻ സ്​കൂൾ).
സബ്​ ജൂനിയർ വിഭാഗം: ഒന്നാം സ്ഥാനം^ മറിയം അസ്​മി, രണ്ടാം സ്ഥാനം^ മനുപ്രിയ മനോജ് , മൂന്നാം സ്ഥാനം ^സെംഹ ഫാത്തിമ ( മൂവരും ഇന്ത്യൻ സ്​കൂൾ ).
വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും കെ.എം.സി. സി സംസ്​ഥാന പ്രസിഡൻറ്​ എസ്​.വി. ജലീൽ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, സെക്രട്ടറിമാരായ കെ.പി.മുസ്​തഫ, കെ.കെ.സി.മുനീർ, കെ.എം.സി.സി വനിത വിഭാഗം പ്രസിഡൻറ്​ നസീമ ജലീൽ, ജനറൽ സെക്രട്ടറി സൽ‍മ നിസാർ ഉസ്​മാൻ, ട്രഷറർ ഫൗസിയ ഇഖ്ബാൽ, പി.വി.മൻസൂർ, പി.കെ.ഇസ്ഹാഖ്, മഹ്​മൂദ് ഹാജി കുയ്യാലിൽ എന്നിവർ വിതരണം ചെയ്​തു.
ശിഹാബ് ചാപ്പനങ്ങാടി, മാസിൽ പട്ടാമ്പി, മുനീർ ഒഞ്ചിയം, ഹാഫിസ് വള്ളിക്കാട്, ജസീറ അലി അക്ബർ, ഫായിസ മാസിൽ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - KMCC 40th Anniversary, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.