മനാമ: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനുവേണ്ടി ബഹ്റൈൻ കെ.എം.സി.സി പ്രത്യേക ഹെൽപ് ഡെസ്ക് തുറന്നു. കഴിഞ്ഞദിവസം ചേർന്ന അവൈലബിൾ ഭാരവാഹി യോഗത്തിൽ എ.പി. ഫൈസൽ, കെ.പി. മുസ്തഫ, കെ.കെ.സി മുനീർ, റഫീഖ് തോട്ടക്കര എന്നിവർ പങ്കെടുത്തു. പുതിയ വസ്ത്രങ്ങൾ, പുതപ്പുകൾ, തലയണകൾ, ബെഡ്, ജാക്കറ്റ്, ഭക്ഷണ പദാർഥങ്ങൾ തുടങ്ങിയവ രണ്ടുദിവസം കൊണ്ട് സമാഹരിച്ച് എംബസിയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ലഭിക്കുന്ന സഹായ സാമഗ്രികൾ എത്രയും പെട്ടെന്ന് തുർക്കിയ എംബസിയെ ഏൽപിക്കുന്നതാണ്. സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 34599814 , 35195778 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ആക്ടിങ് പ്രസിഡന്റ് എ.പി ഫൈസൽ, ആക്ടിങ് ജനറൽ സെക്രട്ടറി കെ.പി. മുസ്തഫ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.