മനാമ: കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റിയും വനിത വിങ്ങും അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ സാഹിബ് കളത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, ഗഫൂർ കൈപ്പമംഗലം, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, നിസാർ ഉസ്മാൻ, സൽമ നിസാർ, ജില്ല- ഏരിയ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
നിരവധി പ്രവാസികൾക്ക് ഉപയോഗപ്രദമായ ക്യാമ്പിൽ ഗൈനക്കോളജി, ഒഫ്താൽമോളജി, പീഡിയാട്രിക്, ഫിസിയോതെറപ്പി തുടങ്ങിയ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമായി. ജില്ല കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായസഹകരണങ്ങളും നൽകിവരുന്ന അൽ റബീഹ് മെഡിക്കൽ സെന്ററിനുള്ള ഉപഹാരം ഭാരവാഹികൾ മാനേജ്മെന്റിന് കൈമാറി. ക്യാമ്പിൽ പങ്കെടുത്ത 250ൽപരം ആളുകൾക്ക് അൽ റബീഹ് പ്രിവിലേജ് കാർഡ് മാനേജ്മെൻറ് നൽകി. ജില്ല പ്രസിഡൻറ് അബ്ദുൽ ഗഫൂർ അഞ്ചച്ചവിടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതവും വനിത വിങ് പ്രസിഡന്റ് മർഷിദ നൗഷാദ് നന്ദിയും പ്രകാശിപ്പിച്ചു.
ജില്ല ഓർഗനൈസിങ് സെക്രട്ടറി റിയാസ് ഒമാനൂർ, ഭാരവാഹികളായ ഷാഫി കോട്ടക്കൽ, അലി അക്ബർ കീഴുപറമ്പ്, വി.കെ. റിയാസ് പുളിക്കൽ, മുഹമ്മദ് മഹ്റൂഫ്, നൗഷാദ് മുനീർ, ഷഹീൻ താനാളൂർ, മൊയ്തീൻ മീനാർകുഴി, മുജീബ് ആഡ് വെൽ, അനീസ് ബാബു, ഷെഫീഖ് പാലപ്പെട്ടി, വനിത വിങ് ട്രഷറർ ജസീറ അലി, ഓർഗനൈസിങ് സെക്രട്ടറി തസ്നി റിയാസ്, സഹ ഭാരവഹികളായ അസ്മാബി സൈതലവി, തുഫൈല ഇബ്രാഹിം, ഷമീമ സൈനുൽ ആബിദ്, റഫ്സീന അമീർ, ഷംന ഷഹീൻ, സമീറ സിദ്ദിഖ്, റീമ അഷ്റഫ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.