മനാമ: കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ, വിവിധ ജില്ല ഏരിയ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ എന്നിവർ പ്രതിനിധികളായി കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി `ഓളം-24’ എന്ന പേരിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ നീണ്ട ഏകദിന ക്യാമ്പ് പ്രതിനിധികൾക്ക് നവോന്മേഷവും പ്രചോദനവും പകർന്നു. വിവിധ സെഷനുകളിലായി നടന്ന ക്യാമ്പിൽനിന്ന് പഠനാർഹമായ കാര്യങ്ങൾ നേടിയെടുത്തുകൊണ്ടാണ് പ്രതിനിധികൾ ക്യാമ്പ് വിട്ടത്.
മുസ് ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സമദ് പൂക്കാട്, ഇന്റർനാഷനൽ ട്രെയിനർ ഡോ. ഇസ്മായിൽ മരിതേരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ നടന്ന സെഷൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ കെ.പി. മുസ്തഫ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു.
പിന്നീട് നടന്ന ഓരോ സെഷനുകളും വിജ്ഞാനപ്രദവും പ്രവർത്തനത്തിലും ജീവിതത്തിലും പകർത്താൻ പറ്റുന്നവയുമായിരുന്നു. ക്രിയാത്മകവും നിർമാണാത്മകവും രചനാത്മകവുമായ വഴികളിലൂടെ സംഘടനയെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നുള്ള ചർച്ചകൾ നടന്നു. സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, ഷാഫി പാറക്കട്ട, സലീം തളങ്കര, അഷ്റഫ് കാട്ടിൽപീടിക, ഫൈസൽ കണ്ടിതാഴ, അഷ്റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, സഹീർ കാട്ടാമ്പള്ളി, എസ്.കെ നാസർ എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.