യുവജനയാത്ര സമാപന സമ്മേളനം: കെ.എം.സി.സി െഎക്യദാർഢ്യ സംഗമം ശ്രദ്ധേയമായി

മനാമ : ‘വർഗീയ മുക്ത ഭാരതം,അക്രമരഹിത കേരളം’ എന്ന മുദ്രാവാക്യ മുയർത്തി മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജനയാത്രയുടെ സമാപനത്തോടനുബന്ധിച്ച്​ കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹ്‌റൈനിൽ ​െഎക്യദാർഡ്യ സംഗമം സംഘടിപ്പിച്ചു.
മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. സൗത്ത് കമ്മിറ്റി പ്രസിഡൻറ്​ പി. എച്ച്​. അബ്​ദുൽ റഷീദ് അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡൻറ്​ എസ്.വി ജലീൽ ഉദ്ഘാടനം ചെയ്​തു. സംസ്ഥാന ഓർഗനൈസിങ്​ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ട്രഷറർ ഹബീബ് റഹ്‌മാൻ, വൈസ് പ്രസിഡൻറ്​ ഗഫൂർ കൈപ്പമംഗലം, ഒ.​െഎ.സി.സി പ്രസിഡൻറ്​ ബിനു കുന്നന്താനം, ​െഎ.വൈ.സി.സി ജനറൽ സെക്രട്ടറി റിച്ചു, എ.പി.ഫൈസൽ, അസ്‌ലം വടകര തുടങ്ങിയവർ ആശംസകൾ നേർന്നു. ടി.പി.മുഹമ്മദലി,കെ.പി.മുസ്​തഫ, കെ.കെ.സി.മുനീർ,ഖാലിദ് ഗ്രീൻസ്​റ്റാർ, ഇഖ്‌ബാൽ താനൂർ,ഷറഫുദ്ദീൻ മാരായമംഗലം,അഹമ്മദ് കണ്ണൂർ,ഷഹീർ കാട്ടാമ്പള്ളി,അബു യൂസുഫ്,മുസ്​തഫ കുളത്തൂർ , നവാസ് കുണ്ടറ, സഹൽ തൊടുപുഴ,ഫിറോസ് പന്തളം,ഷാനവാസ് കായംകുളം ,അൻസാർ കുരീപ്പുഴ,ഇബ്രാഹിം,റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി. ജാഫർ തങ്ങൾ ഖിറാത്ത് നടത്തി. തേവലക്കര ബാദുഷ സ്വാഗതവും അബ്​ദുൽ ഖാദർ ചേലക്കര നന്ദിയും പറഞ്ഞു.

Tags:    
News Summary - KMCC Yuvajana Yathra, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.