മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷമായ ശ്രാവണം 2022െന്റ ഭാഗമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ബഹ്റൈൻ ചാപ്റ്റർ തിങ്കളാഴ്ച കലാപരിപാടികൾ അവതരിപ്പിക്കും.
രാത്രി 7.30 മുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സംഘനൃത്തം, സിംഗിൾ ഡാൻസ്, തിരുവാതിര, ഒപ്പന, വിവാഹനാളുകളിൽ അവതരിപ്പിക്കുന്ന മലബാറിന്റെ സവിശേഷ കലാരൂപമായ മുട്ടിപ്പാട്ട് തുടങ്ങിയ കലാപരിപാടികളുണ്ടാകുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
വടകര സഹൃദയവേദി ഓണാഘോഷം
മനാമ: വടകര സഹൃദയവേദിയുടെ ഓണാഘോഷ പരിപാടികൾ 'ഓണം പൊന്നോണം 2022' സെപ്റ്റംബർ 16ന് രാവിലെ 10 മുതൽ റിഫ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഓണപ്പൂക്കളം, ഓണസദ്യ, കടത്തനാടൻ കലാരൂപങ്ങൾ, ഫൺ ആൻഡ് ഗെയിംസ് എന്നിവയുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ എം.എം. ബാബുവിനെ (66383799) ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.