മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്ററിന്റെ 2023-24 കാലയളവിലേക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയും വനിത വിഭാഗവും ചുമതലയേറ്റു. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങളുടെയും കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെയും സാന്നിധ്യത്തിൽ കെ.സി.എയിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം കമ്മിറ്റി അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. രക്ഷാധികാരികളായ സെയിൻ കൊയിലാണ്ടി, സുരേഷ് തിക്കോടി എന്നിവർ പുതിയ കമ്മിറ്റി അംഗങ്ങൾക്ക് ബാഡ്ജുകൾ കൈമാറി.
ഗിരീഷ് കാളിയത്ത് (പ്രസി.), ഹനീഫ് കടലൂർ (ജന. സെക്ര.), നൗഫൽ നന്തി (ട്രഷ.), രാകേഷ് പൗർണമി (വർക്കിങ് പ്രസി.), രാജേഷ് ഇല്ലത്ത് (വർക്കിങ് ജന. സെക്ര.), നദീർ കാപ്പാട് (വർക്കിങ് ട്രഷ.), ആബിദ് കുട്ടീസ് (വൈസ് പ്രസി.), ഷഹദ് (അസി. സെക്ര.), ജബ്ബാർ കുട്ടീസ് (കലാവിഭാഗം), പി.കെ. ഹരീഷ് (അംഗത്വം), ഇല്യാസ് കൈനോത്ത് (ചാരിറ്റി), ശിഹാബ് പ്ലസ്, നാസർ മനാസ് (മീഡിയ), തസ്നീം ജന്നത്ത്, ഫൈസൽ ഈയഞ്ചേരി, പ്രജീഷ് തിക്കോടി, ഷെഫീൽ യൂസഫ്, അജിനാസ്, അരുൺ പ്രകാശ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ചുമതലയേറ്റത്.
വനിത വിഭാഗത്തിൽ ആബിദ ഹനീഫ് (ജന. കൺ.), അരുണിമ രാഗേഷ്, നൗഷി നൗഫൽ (ജോ. കൺ.), സാജിദ കരീം, രാജലക്ഷ്മി, ഷംനഗിരീഷ്, നദീറ മുനീർ (കോഓഡിനേറ്റർ), സറീന ശംസു (ഫിനാൻസ് കോഓഡിനേറ്റർ), രഞ്ജുഷ രാജേഷ്, അബി ഫിറോസ് (പ്രോഗ്രാം കോഓഡിനേറ്റർ), ഹഫ്സ റഹ്മാൻ, ശ്രീജില, സാജിദ ബക്കർ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരും ചുമതലയേറ്റു. കെ.സി.എ വി.കെ.എൽ ഹാളിൽ നിറഞ്ഞ സദസ്സിൽ കൊയിലാണ്ടിക്കൂട്ടം അംഗങ്ങളും കുടുംബാംഗങ്ങളും ബഹ്റൈനിലെ മറ്റു കലാകാരന്മാരും കുട്ടികളും ഒരുക്കിയ സംഘനൃത്തങ്ങൾ, മുട്ടിപ്പാട്ട്, ഗാനമേള എന്നിവ സദസ്സിന് വേറിട്ട അനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.