ഹജജ് കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെ ദേഹസ്വസ്ഥ്യം കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: ഹജജ് കഴിഞ്ഞ് സൗദിയിൽനിന്ന് ബഹ്റൈൻ വഴി നാട്ടിലേക്ക് പോകുന്നതിനിടെ സുഖമില്ലാതായ കൊല്ലം സ്വദേശി നിര് യാതനായി. കൊല്ലം ശാസ്താംകോട്ട ആയിക്കുന്നം ചേമ്മാത്തുതറയിൽ പുത്തൻവീട്ടിൽ ശംസുദ്ദീൻ ഇസ്മായിൽകുഞ്ഞ് (60) ആണ് ബഹ ്റൈനിൽ മരിച്ചത്.

സൗദിയിൽനിന്ന് ബഹ്റൈൻ വഴി തിരുവനന്തപുരത്തേക്ക് പോകാൻ എത്തിയ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഫ്ലൈറ്റ് ബഹ്റൈനിൽ എത്തിയപ്പോൾ തകരാറായി. ഇതിനെത്തുടർന്ന് ഫ്ലൈറ്റ് റദ്ദാക്കുകയും തുടർന്ന് ഇദ്ദേഹം ഉൾപ്പെടെയുള്ള യാത്രികരെ ഹോട്ടലിൽ താമസിപ്പിക്കുകയും ചെയ്തു. അടുത്തദിവസം യാത്രക്ക് സമയമായപ്പോൾ ശംസുദ്ദീന് സുഖമില്ലാതാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വാർഡിൽ രണ്ട് ദിവസം കഴിഞ്ഞ ഇദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് അത്യാഹിത വാർഡിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ നാലുദിവസമായി വ​​െൻറിലേറ്ററിലായിരുന്നു. അറബി അധ്യാപകനായിരുന്ന ഇദ്ദേഹം സ്വകാര്യ ഗ്രൂപ്പിന്‍റെ ഹജ്ജ് യാത്രാസംഘത്തിലെ അംഗമായിരുന്നു.

ഭാര്യ: സുലൈഖാബീവി. മക്കൾ ഷമീർ, നൗഫൽ. മരുമകൾ: ഹസീനബീവി.

Tags:    
News Summary - Kollam Native death at Airport After Hajj-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.