മനാമ: ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ഏക സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ ഓണാഘോഷം, സ്റ്റാർ വിഷൻ ഇവെന്റ്സുമായി സഹകരിച്ചു പോന്നോണം 2023 എന്നപേരിൽ സംഘടിപ്പിച്ചു.
ഇന്ത്യൻ സ്കൂൾ ജഷന്മാൽ ആഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ കേരള മൃഗ സംരക്ഷണ ക്ഷീര വികസന മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. 1500 ഓളം പേർക്കുള്ള വിഭവ സമൃദ്ധമായ സദ്യ, ഓണാഘോഷത്തിന് മികവേകി. കുട്ടികളുടെ കലാ പരിപാടികൾ, ഓണപ്പുടവ, വടം വലി മത്സരം എന്നിവ നടന്നു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ബഹ്റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുക്കാമസ് മുഖ്യാഥിതിയായി പങ്കെടുത്തു.
ഇന്ത്യൻ സ്കൂൾ ചെയർമാനും കൊല്ലം പ്രവാസി അസോസിയേഷൻ രക്ഷധികാരിയുമായ പ്രിൻസ് നടരാജൻ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കൽ എന്നിവർ സംസാരിച്ചു. പൊന്നോണം 2023 ജനറൽ കൺവീനർ സന്തോഷ് കാവനാട് നന്ദി അറിയിച്ചു. ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ, അസി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ സംബന്ധിച്ചു. കെ.പി.എ രക്ഷാധികാരികളായ ചന്ദ്രബോസ്, ബിനോജ് മാത്യു, ബിജു മലയിൽ ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.