മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ആരംഭിച്ച കൊറിയൻ ഭക്ഷ്യമേളക്ക് മികച്ച പ്രതികരണം. ഷോപ്പർമാർക്ക് മികച്ച അനുഭവമാണ് കൊറിയൻ എംബസിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഭക്ഷ്യമേള സമ്മാനിക്കുന്നത്. ദാന മാൾ, ജുഫൈർ മാൾ, ആട്രിയം മാൾ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിവിധതരത്തിലുള്ള കൊറിയൻ രുചികളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. കിംചി, പാൻകേക്ക്, സ്വീറ്റ് കൊറിയൻ പാൻകേക്ക് തുടങ്ങിയവ ഇവിടെ ലഭ്യമാണ്.
നാല് ദീനാറിന് മുകളിൽ കൊറിയൻ ഉൽപന്നങ്ങൾ വാങ്ങുേമ്പാൾ ലുലു ഗിഫ്റ്റ് വൗച്ചറിെൻറ രൂപത്തിൽ 30 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. നവംബർ 17 വരെ തുടരുന്ന ഭക്ഷ്യമേള കൊറിയൻ അംബാസഡർ ചുങ് ഹേ ക്വാൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കൊറിയൻ സംഗീത പരിപാടിയുമുണ്ടായിരുന്നു. കൊറിയയുടെ സാംസ്കാരിക സവിശേഷതകൾ ബഹ്റൈനുമായി പങ്കുവെക്കുന്നതിനാണ് ലുലുവുമായി സഹകരിച്ച് ഭക്ഷ്യമേള സംഘടിപ്പിക്കുന്നതെന്ന് കൊറിയൻ അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.