കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച മെംബേഴ്സ് ഡേയിൽനിന്ന്

കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ മെംബേഴ്സ് ഡേ ആഘോഷിച്ചു

മനാമ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ മെംബേഴ്സ് ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മർമറീസ്‌ ഗാർഡനിൽ സംഘടിപ്പിച്ച പരിപാടിയിൽ 500ൽപരം അംഗങ്ങളും കുടുംബാംഗങ്ങളും ബഹ്‌റൈനിലെ നിരവധി കലാ സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു. ദേശഭക്തിഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മനീഷ, എം.എം. രജീഷ് എന്നിവർ അവതാരകരായിരുന്നു. ഉണ്ണികൃഷ്ണൻ ഓച്ചിറയുടെ നാദസ്വരം, സതീഷ് ബാബു, റംഷാദ് ബാവ, കബീർ തിക്കോടി, അഗ്നേയ, ശ്രെദ്ധ, നിദ ഫാത്തിമ തുടങ്ങിയവരുടെ കലാപരിപാടികളും മെംബഴ്‌സ് ഡേ ആഘോഷമാക്കി മാറ്റി.

അസോസിയേഷൻ അംഗങ്ങളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങളുടെ ഉദ്ഘാടനം ഒക്ടോബറിൽ നടക്കുന്ന മലബാർ മഹോത്സവത്തിന്റെ വേദിയിൽ നിർവഹിക്കുമെന്ന് പ്രസിഡന്‍റ് ജോണി താമരശ്ശേരിയും ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കരും അറിയിച്ചു. മനോജ് മയ്യന്നൂരിന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ പരിപാടികൾക്ക് കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് കുറിഞ്ഞാലിയോട് നേതൃത്വം നൽകി. ബേബി കുട്ടൻ, മെംബർഷിപ് സെക്രട്ടറി രാജീവ് തുറയൂർ, രമേഷ് പയ്യോളി, അനിൽ മടപ്പള്ളി, റിഷാദ് കോഴിക്കോട്, അഷ്‌റഫ് പുതിയപാലം, ജ്യോജിഷ്, സുബീഷ് മടപ്പള്ളി തുടങ്ങിയവർ നിയന്ത്രിച്ചു. ട്രഷറർ സലീം ചിങ്ങപുരം നന്ദി പറഞ്ഞു.

Tags:    
News Summary - Kozhikode District Pravasi Association celebrated Members' Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.