മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ഒളിമ്പ്യൻ അബ്ദുൽ റഹ്മാൻ മെമ്മോറിയൽ റോളിങ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ബഹ്റൈൻ ഗോസി കോംപ്ലക്സിന് സമീപമുള്ള അൽ തീൽ സ്റ്റേഡിയത്തിലാണ് മത്സരം. ബി.എം.സിയുമായി സഹകരിച്ച് നടത്തുന്ന ടൂർണമെന്റിൽ എട്ട് എ സൈഡ് നോക്കൗട്ട് മത്സരങ്ങളാണുള്ളത്.
ബഹ്റൈൻ കേരള ഫുട്ബാൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അൽ കേരളാവി എഫ്.സി, എഫ്.സി ജി.ആർ.ഒ, ഐ.എസ്.എഫ് എഫ്.സി, കെ.എം.സി.സി എഫ്.സി, മറീന എഫ്.സി, എം.ജെ.ഡി എഫ്.സി, ഷോസ്റ്റോപ്പേഴ്സ് എഫ്.സി, യുവകേരള എന്നീ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി വി.കെ. ജയേഷ്, ട്രഷറർ സുജിത് സോമൻ, രക്ഷാധികാരികളായ യു.കെ. ബാലൻ, കെ.ടി. സലിം, ഫുട്ബാൾ ടൂർണമെന്റ് കൺവീനർ സവിനേഷ്, ജോയന്റ് കൺവീനർ ശശി അക്കരാൽ, ടൂർണമെന്റ് കോഓഡിനേറ്റർ ജെറി ജോയ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.