മനാമ: കോഴിക്കോട് പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി ചെറ്റക്കണ്ടിയില്‍ മുഹമ്മദ് റഫീഖ്(40) ബഹ്റൈനില്‍ നിര്യാതനായി. ഉറക്കത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കളാണ് റഫീഖിനെ താമസസ്‌ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്. 18 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയാണ്. മനാമയിൽ ഫൈഹ ട്രേഡിങ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
സഹോദരങ്ങളായ നിസാര്‍, കുഞ്ഞബ്ദുല്ല (മുബീന്‍ സ്റ്റോര്‍), ഇസ്മാഈല്‍ (പി.കെ.കെ ട്രേഡിങ്) എന്നിവര്‍ ബഹ്റൈന്‍ പ്രവാസികളാണ്. ബഹ്റൈന്‍ പ്രവാസിയായിരുന്ന മറ്റൊരു സഹോദരന്‍ മുസ്തഫ നേരത്തെ ബഹ്റൈനില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. പിതാവ് പരേതനായ ചെറ്റക്കണ്ടിയില്‍ മുഹമ്മദ് ഹാജി. മാതാവ് - ഖദീജ, ഭാര്യ-ഹാജറ, മക്കള്‍- മുസ്തഫ, ആയിഷ, ഫൈഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.