മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഓറ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് വി.സി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ വാർഷിക റിപ്പോർട്ടും ട്രഷറർ ജയേഷ് വി.കെ. മേപ്പയൂർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കെ.ടി. സലിം നിയന്ത്രിച്ചു.
പ്രസിഡൻറായി സുധീർ തിരുനിലത്തിനെയും ജനറൽ സെക്രട്ടറിയായി ജയേഷ് വി.കെ. മേപ്പയൂരിനെയും ട്രഷററായി റിഷാദ് വലിയകത്തിനെയും തെരഞ്ഞെടുത്തു. സ്റ്റിയറിങ് കമ്മിറ്റി കൺവീനറായി ജ്യോതിഷ് പണിക്കരെയും രക്ഷാധികാരികളായി വി.സി. ഗോപാലൻ, കെ.ടി. സലീം, രവി സോള, യു.കെ. ബാലൻ എന്നിവരെയും തെരഞ്ഞെടുത്തു. 30 അംഗങ്ങൾ അടങ്ങിയ എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ മറ്റു ഭാരവാഹികളായി ജമാൽ കുറ്റിക്കാട്ടിൽ, പി. ഷാജി, എം.എം. ബാബു (വൈസ് പ്രസി), ഫൈസൽ പാട്ടാണ്ടി, ജിതേഷ് ടോപ്മോസ്റ്റ്, രമേശൻ പയ്യോളി (അസി. സെക്ര), അഷ്റഫ് (അസി. ട്രഷ), സജീഷ് കുമാർ (സെക്ര. മെംബർഷിപ്), പ്രജിത് നാദാപുരം, സവിനേഷ് (അസി. സെക്ര. മെംബർഷിപ്), മനോജ് മയ്യന്നൂർ (സെക്ര. എൻറർടെയ്ൻമെൻറ്), എ. ശ്രീജിത്ത്, അഖിൽരാജ് (അസി. സെക്ര. എൻറർടെയ്ൻമെൻറ്), ശശി അക്കരാട് (കൺ. ചാരിറ്റി), വേണു വടകര, പി.കെ. ഹരീഷ് (ജോ. കൺ. ചാരിറ്റി), സത്യൻ പേരാമ്പ്ര (കൺ. മീഡിയ/ഐ.ടി), സുനിൽ കുമാർ, സുധി (ജോ. കൺ. മീഡിയ/ ഐ.ടി) എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.