കെ.പി.എ ടസ്‌കേഴ്‌സ്​ ടീമി​ന്റെ ജഴ്‌സി പ്രസിഡൻറ്​ നിസാർ കൊല്ലം ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിനീത് അലക്സാണ്ടറിനു നൽകി പ്രകാശനം ചെയ്യുന്നു

കെ.പി.എ ടസ്‌കേഴ്‌സ് ജഴ്‌സി പ്രകാശനം ചെയ്തു

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീം കെ.പി.എ ടസ്‌കേഴ്‌സി​ന്റെ ജഴ്‌സി കെ.പി.എ പ്രസിഡൻറ്​ നിസാർ കൊല്ലം ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിനീത് അലക്സാണ്ടറിനു നൽകി പ്രകാശനം ചെയ്തു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനിൽ രജിസ്​റ്റർ ചെയ്​ത കെ.പി.എ ടസ്‌കേഴ്‌സ് ടീം ഈ സീസണിലെ ഖാലിദ് ബിൻ ഹമദ് ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്നുണ്ട്.

കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ്. പ്രസിഡൻറ്​ കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. സ്പോർട്സ് വിങ് കൺവീനർമാരായ നാരായണൻ, പ്രശാന്ത് പ്രബുദ്ധൻ, നിഹാസ് പള്ളിക്കൽ, സിദ്ധീഖ് ഷാൻ, ടീം വൈസ് ക്യാപ്റ്റൻ ബോജി രാജൻ എന്നിവർ നേതൃത്വം നൽകി. ട്രഷറർ രാജ്കൃഷ്ണൻ സ്വാഗതവും അസി. ട്രഷറർ ബിനു കുണ്ടറ നന്ദിയും പറഞ്ഞു.

Tags:    
News Summary - KPA Tuskers Jersey released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.