മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ജില്ല കമ്മിറ്റി അംഗവും ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റും കെ.പി.എ ക്രിക്കറ്റ് ക്ലബ് ആയ കെ.പി.എ ടസ്കേഴ്സ് വൈസ് ക്യാപ്റ്റനും ആയിരുന്ന ബോജി രാജന്റെ അകാല നിര്യാണത്തിൽ അനാഥരായ കുടുംബത്തിനു കൊല്ലം പ്രവാസി അസോസിയേഷൻ ആശ്രിത സാന്ത്വന ധനസഹായം കൈമാറി.
കൊല്ലം പ്രവാസി അസോസിയേഷൻ സമാഹരിച്ച ധനസഹായവും ബോജിയുടെ സുഹൃത്തുക്കൾ സമാഹരിച്ച തുകയും ചേർത്ത് ബോജിയുടെ മകളുടെ പേരിൽ 10 ലക്ഷം രൂപ ഫിക്സഡ് ഡിപ്പോസിറ്റായി നല്കി. ഇതിന്റെ രേഖ കെ.പി.എ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തില്‍ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം രക്ഷാധികാരി പ്രിൻസ് നടരാജന് കൈമാറി.
ചടങ്ങില്‍ ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, മറ്റു രക്ഷാധികാരികളായ ചന്ദ്രബോസ്, ബിനോജ് മാത്യു, ബിജു മലയിൽ, സെക്രട്ടേറിയറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, രാജ് കൃഷ്ണൻ, കിഷോർ കുമാർ, സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, ബിനു കുണ്ടറ, ബോജിയുടെ സുഹൃത്ത് പ്രവീണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.