കോഴിക്കോട് ജില്ല പ്രവാസി ഫോറം സംഘടിപ്പിച്ച മെംബേഴ്സ് നൈറ്റ് 

കെ.പി.എഫ് മെംബേഴ്സ് നൈറ്റ്

മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) 'ബാംസുരി' എന്ന പേരിൽ മെംബേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. കെ.സി.എ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ശശി അക്കരാൽ, രക്ഷാധികാരികളായ വി.സി. ഗോപാലൻ, കെ.ടി. സലീം, വൈസ് പ്രസിഡന്‍റ് ജമാൽ കുറ്റിക്കാട്ടിൽ, മെംബർഷിപ് സെക്രട്ടറി പി.കെ. ഹരീഷ്, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ്, ട്രഷറർ സുജിത്ത് സോമൻ എന്നിവർ സംസാരിച്ചു.

നൃത്തങ്ങൾ, നാടൻപാട്ടുകൾ, ഒപ്പന, മെംബർമാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ എന്നിവ അരങ്ങേറി. ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ കെ.പി.എഫ് അംഗങ്ങൾക്ക് നൽകുന്ന സ്പെഷ്യൽ പ്രിവിലേജ് കാർഡുകളും വിതരണം ചെയ്തു.

ഷിഫ അൽജസീറ ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ മുനവിർ ഫൈറൂസ്, എച്ച്.ആർ മാനേജർ മുഹമ്മദ് ഷഹഫാദ് എന്നിവർ സന്നിഹിതരായിരുന്നു. വിവിധ മത്സരങ്ങൾ, പരീക്ഷകൾ എന്നിവയിൽ വിജയിച്ചവരെ ആദരിച്ചു. ലക്കി ഡ്രോ നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഈയിടെ അന്തരിച്ച പേരാമ്പ്ര പാണ്ടിക്കോട് സ്വദേശി സുബൈറിന്റെ കുടുംബത്തിനുള്ള സഹായവും പരിപാടിയിൽ സമാഹരിച്ചു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സാഹിർ പേരാമ്പ്ര, സുജീഷ് മാടായി, ബാലൻ കല്ലേരി, പി.കെ. ഫാസിൽ, കെ.പി.എഫ് എക്സിക്യൂട്ടിവ് മെംബർമാർ എന്നിവർ നേതൃത്വം നൽകി. അനില ഷൈജേഷ് അവതാരകയായിരുന്നു. ജനറൽ സെക്രട്ടറി വി.കെ. ജയേഷ് സ്വാഗതവും വൈസ് പ്രസിഡന്‍റ് ഷാജി പുതുക്കുടി നന്ദിയും പറഞ്ഞു.

Tags:    
News Summary - KPF Members Night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.