ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ പ്രഭാഷകൻ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയെ
ബഹ്റൈൻ എയർപോർട്ടിൽ ഐ.സി.എഫ് നേതാക്കൾ സ്വീകരിക്കുന്നു
മനാമ: ഐ.സി.എഫ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കുന്നതിനായി ബഹ്റൈനിലെത്തിയ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കേരള മുസ്ലിം ജമാഅത്ത്, മലപ്പുറം ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിക്ക് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.
ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി, എം.സി. അബ്ദുൽ കരീം, ഷാനവാസ് മദനി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ, ജമാൽ വിട്ടൽ, നൗഫൽ മയ്യേരി, അബ്ദുറസാഖ് ഹാജി ഇടിയങ്ങര എന്നിവർ സംബന്ധിച്ചു.
ബുധനാഴ്ച രാത്രി ഏഴിന് മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ‘സന്തുഷ്ട കുടുംബം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളുണ്ടായിരിക്കുമെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.