മനാമ: തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 168 വിദേശ തൊഴിലാളികളെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. നേരത്തേ നടത്തിയ പരിശോധനകളിൽ പിടികൂടിയ തൊഴിലാളികളെയാണ് നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം നാടുകടത്താൻ കോടതി ഉത്തരവിട്ടത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ജൂലൈ 7 മുതൽ 13 വരെയുള്ള കാലയളവിൽ 408 പരിശോധനകളാണ് നടത്തിയത്. തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനകൾക്കിടയിൽ 58 നിയമ വിരുദ്ധ തൊഴിലാകൾ പിടിയിലായിട്ടുണ്ട്. തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ചവരാണ് പിടികൂടപ്പെട്ടവരിൽ അധികവും. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കി.
ദേശീയത, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് (NPRA), പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് പരിശോധനാ കാമ്പയിൻ നടത്തിയത്. 14 സംയുക്ത പരിശോധന കാമ്പയിനുകളുണ്ടായിരുന്നു. കാപിറ്റൽ ഗവർണറേറ്റിൽ 10 ക്യാമ്പയിനുകൾ നടന്നു. നിയമലംഘനങ്ങൾ വ്യാപകമായ സാഹചരത്തിൽ തുടർദിവസങ്ങളിലും പരിശോധനയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.