മ​നാ​മ ഹെ​ൽ​ത്ത് കോ​ൺ​ഗ്ര​സ് ആ​ൻ​ഡ് എ​ക്‌​സ്‌​പോ ഡി​സം​ബ​റി​ൽ

മ​നാ​മ: മ​നാ​മ ഹെ​ൽ​ത്ത് കോ​ൺ​ഗ്ര​സ് ആ​ൻ​ഡ് എ​ക്‌​സ്‌​പോ 2024 ഡി​സം​ബ​റി​ൽ ന​ട​ക്കും. ഡി​സം​ബ​ർ 12 മു​ത​ൽ 14 വ​രെ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡി​ലാ​ണ് എ​ക്സ്​​പോ. സു​പ്രീം കൗ​ൺ​സി​ൽ ഓ​ഫ് ഹെ​ൽ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​മാ​ണ് എ​ക്‌​സ്‌​പോ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​ആ​ർ.​എ) സി.​ഇ.​ഒ മ​റി​യം അ​ൽ ജ​ല​ഹ്മ പ​റ​ഞ്ഞു. ജി.​സി.​സി​യി​ലെ ത​ന്നെ പ്ര​ധാ​ന മെ​ഡി​ക്ക​ൽ എ​ക്‌​സി​ബി​ഷ​നാ​യി​രി​ക്കു​മി​ത്. ബ​ഹ്‌​റൈ​ൻ ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ബോ​ർ​ഡ്, തം​കീ​ൻ തു​ട​ങ്ങി​യ​വ​യു​ടെ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കും. ആ​ഫ്രി​ക്ക, മി​ഡി​ലീ​സ്റ്റ്, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ക്കും. ആ​ധു​നി​ക മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഹെ​ൽ​ത്ത് കെ​യ​ർ ടെ​ക്നോ​ള​ജി എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും. 9000 m2 എ​ക്സ്പോ സ്പേ​സാ​ണ് ഒ​രു​ക്കു​ന്ന​ത്. 10,000 ല​ധി​കം സ​ന്ദ​ർ​ശ​ക​രെ ഇ​ത്ത​വ​ണ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. 200ല​ധി​കം സ്റ്റാ​ളു​ക​ളു​ണ്ടാ​യി​രി​ക്കും.​നൂ​റി​ല​ധി​കം പ്ര​ഭാ​ഷ​ക​രാ​ണ് ഇ​ത്ത​വ​ണ വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി സം​സാ​രി​ക്കു​ന്ന​ത്. എ​ക്‌​സി​ബി​ഷ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. 

Tags:    
News Summary - Manama Health Congress and Expo in December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.