മനാമ: അദലിയ ബാങ് - സാൻ തായ് റസ്റ്റാറന്റിൽ ജനുവരി 5 ന് നടത്തുന്ന കുടുംബ സൗഹൃദ വേദിയുടെ ആഘോഷ പരിപാടി ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി നടത്താൻ, പ്രസിഡന്റ് സിബി കൈതാരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
സെക്രട്ടറി അജി.പി. ജോയ് സ്വാഗതം പറഞ്ഞു. 51പേരുടെ കമ്മിറ്റിക്ക് രൂപം നൽകി. അബ്ദുൽ സലാം ചെയർമാനും, ജോർജ് മഞ്ഞളി ജനറൽ കൺവീനറുമായിരിക്കും. പ്രോഗ്രാം കോ ഓർഡിനേറ്ററായി രാജേഷ് പെരുകുഴിയും, മീഡിയ കൺവീനറായി സൽമാൻ ഫാരിസും പ്രവർത്തിക്കും. കുടുംബ സൗഹൃദ വേദി രക്ഷാധികാരി അജിത്ത് കണ്ണൂർ സന്നിഹിതനായിരുന്നു.
അനിൽ മടപ്പള്ളി, രാമത്ത് ഹരിദാസ്, ഷാജി പുതുക്കുടി, ബിനോയ് മേനോൻ, റെജോയ് മാത്യു, രജീഷ്, റിതിൻ തിലക്, സെയ്ദ് ഹനീഫ, ഷാജു തലശ്ശേരി, സുനിൽ, മജീദ് തണൽ, രാജേഷ്. സി.എസ്, ദിനേശ് ചോമ്പാല, സുനിൽ ആലപ്പുഴ, നിർമ്മൽ രവീന്ദ്രൻ, രഞ്ജിത്ത് തിലകൻ, രജീഷ് സി.കെ, ഹാരീഷ് പി.കെ, ബിനോയ് മാത്യു, അഖിൽ താമരശ്ശേരി, അൻവർ നിലമ്പൂർ, സൽമാൻ ഫാരിസ്, സുജിത് സോമൻ ,ഷിജു. പി.കെ, രാജേഷ്.പി, സുനിൽകുമാർ എസ്.പി, ജയേഷ് താന്നിക്കൽ, രാജീവൻ പി.കെ, ശ്രീജിത്ത്, ബാബു എം.എം, രാജീവൻ ആളൂർ, ഷാജി, രമേശൻ ജിദാലി എന്നിവർ പങ്കെടുത്തു. അബ്ദുൽ സലാം നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.