മനാമ: കുടുംബ സൗഹൃദ വേദി സിൽവർ ജൂബിലി ആഘോഷം ബഹ്റൈൻ കേരള സമാജത്തിൽ സംഘടിപ്പിച്ചു. ബഹ്റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് റാഷിദ് ബുക്കാമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ചു.
പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജൻ, പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായർ, ബഹ്റൈൻ കാൻസർ കെയർ ചെയർമാൻ ഡോ. പി.വി. ചെറിയാൻ, ഐമാക് ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്ത്, പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അലക്സ് ബേബി, കുടുംബ സൗഹൃദ വേദി രക്ഷാധികാരി അജിത് കുമാർ തുടങ്ങിയവരെ ആദരിച്ചു. എബി തോമസ് സ്വാഗതവും ജ്യോതിഷ് പണിക്കർ നന്ദിയും പറഞ്ഞു. കുടുംബ സൗഹൃദവേദി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ചെമ്പൻ ജലാൽ, ബഹ്റൈൻ ഇന്ത്യ എജുക്കേഷൻ ഫോറം പ്രസിഡന്റ് സോവിച്ചൻ ചേനാട്ടുശ്ശേരി, മോനി ഒടിക്കണ്ടത്തിൽ, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ് സംസാരിച്ചു.
വിവിധ പരിപാടികൾക്ക് പ്രോഗ്രാം ഡയറക്ടർ മനോജ് മയ്യന്നൂർ, തോമസ് ഫിലിപ്, മണിക്കുട്ടൻ, വിനയചന്ദ്രൻ നായർ, രാജൻ, ഗണേഷ് കുമാർ, വി.സി. ഗോപാലൻ, ജോണി താമരശ്ശേരി, ഷാജി പുതുക്കുടി, രാജേഷ് കുമാർ, ജയേഷ്, റിതിൻ തിലകൻ, പ്രജീഷ്, അജി ജോർജ്, സൽമാൻ ഫാരിസ്, ജോർജ് മാത്യു, ബബിന സുനിൽ, സുഭാഷ് അങ്ങാടിക്കൽ, ശുഭ അജിത്ത്, അഖിൽ, രാജീവ് മാഹി, സൈറ പ്രമോദ്, അഞ്ജു സന്തോഷ്, സുനിത, റോയ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി വാർഷികാഘോഷ പരിപാടികളോടനുബന്ധിച്ച് ചലച്ചിത്ര പിന്നണി ഗായിക അഖില ആനന്ദ്, കലാഭവൻ ജോഷി, ആബിദ് കണ്ണൂർ, മഞ്ജു പത്രോസ്, നസീബ് കലാഭവൻ തുടങ്ങിയവർ ഒരുക്കിയ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.