ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ ചേരാൻ അവസാന തീയതി മാർച്ച് നാല്

മ​നാ​മ: രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ളും ​െഫ്ല​ക്സി വി​സ ഉ​ട​മ​ക​ളും മാ​ർ​ച്ച് നാ​ലി​ന് മു​മ്പ് ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി വ​ഴി രേ​ഖ​ക​ൾ നി​യ​മാ​നു​സൃ​ത​മാ​ക്ക​ണ​മെ​ന്ന് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​റി​യി​ച്ചു. എ​ൽ.​എം.​ആ​ർ.​എ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മാ​ർ​ച്ച് മു​ത​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​​ണ്ടെ​ത്തി നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും നാ​ടു​ക​ട​ത്തു​ന്ന​തി​നു​മു​ള്ള പ​രി​ശോ​ധ​ന​ക​ൾ നി​ല​വി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും അ​സാ​ധു​വാ​യ​തു​മാ​യ വ​ർ​ക് പെ​ർ​മി​റ്റു​ള്ള​വ​ർ​ക്കും ​െഫ്ല​ക്സി പെ​ർ​മി​റ്റു​ള്ള​വ​ർ​ക്കും ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. അ​തേ​സ​മ​യം, ക്രി​മി​ന​ൽ കു​റ്റം ചെ​യ്തി​ട്ടു​ള്ള​വ​രും നി​ല​വി​ലു​ള്ള പെ​ർ​മി​റ്റി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​വ​രും ഇ​തി​ന് യോ​ഗ്യ​ര​ല്ല. അം​ഗീ​കൃ​ത ര​ജി​സ്ട്രേ​ഷ​ൻ സെ​ന്റ​ർ വ​ഴി​യും എ​ൽ.​എം.​ആ​ർ.​എ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ചും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​ന് യോ​ഗ്യ​ത​യു​ണ്ടോ​യെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും. തൊ​ഴി​ലാ​ളി​യു​ടെ തി​രി​ച്ച​റി​യ​ൽ ന​മ്പ​ർ +973 33150150 എ​ന്ന​തി​ലേ​ക്ക് എ​സ്.​എം.​എ​സ് ചെ​യ്തും +973 17103103 എ​ന്ന എ​ൽ.​എം.​ആ​ർ.​എ കോ​ൾ​സെ​ന്റ​റി​ൽ ബ​ന്ധ​പ്പെ​ട്ടും യോ​ഗ്യ​ത അ​റി​യാം. 

Tags:    
News Summary - labor registration scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.