ഇ.ഡി.ബി ആസ്ഥാനത്ത് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇ.ഡി.ബി ചെയർമാനും
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുക്കുന്നു
മനാമ: ബഹ്റൈൻ സാമ്പത്തിക വികസന ബോർഡ് (ഇ.ഡി.ബി) കഴിഞ്ഞ വർഷം നേടിയത് 680 മില്യൺ ദിനാറിന്റെ (1.804 ബില്യൺ ഡോളർ) റെക്കോർഡ് നിക്ഷേപം. ഇ.ഡി.ബി ചെയർമാനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബഹ്റൈൻ ബേയിലെ ഇ.ഡി.ബി ആസ്ഥാനത്ത് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തിയത്.
ഇത്തരത്തിൽ വർധിക്കുന്ന നിക്ഷേപ തോത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുകയും മൂന്നു വർഷത്തിനുള്ളിൽ 7400ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. വിവിധ മേഖലകളിലുള്ള രാജ്യത്തിന്റെ നേട്ടങ്ങൾക്കായി അശ്രാന്ത പരിശ്രമങ്ങൾ നടത്തുന്നത് ഹമദ് രാജാവിന്റെ നേതൃത്ത്വത്തിൽ രാജ്യത്തിന്റെ സമഗ്രവികസനത്തിന് കാരണമാകുന്നതായി കിരീടാവകാശി പറഞ്ഞു. പ്രധാന ആഗോള സാമ്പത്തിക സ്ഥിതിഗതികളും നിക്ഷേപം കൂടുതൽ ആകർഷിക്കുന്നതിനായുള്ള ശ്രമങ്ങളെക്കുറിച്ചും വിലയിരുത്തിയ യോഗം, കഴിഞ്ഞ വർഷം മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളും വരാനിരിക്കുന്ന വർഷത്തെ ലക്ഷ്യങ്ങളും അവലോകനം ചെയ്തു.
സ്വദേശികൾക്ക് ഉപകാരപ്രദമാകുന്ന അവസരങ്ങൾ സൃഷ്ടിക്കാൻ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി രാജ്യത്തിന്റെ മത്സരശേഷി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കിരീടാവകാശി ഊന്നിപ്പറഞ്ഞു. നേട്ടങ്ങളിലും പ്രവർത്തനങ്ങളിലുമുള്ള ഇ.ഡി.ബിയുടെ ശ്രമങ്ങളിൽ അഭിമാനിക്കുന്നതായും കിരീടാവകാശി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.