1950 ജനുവരി 26നാണ് ഇന്ത്യൻ ഭരണഘടന നിലവിൽവന്നത്. രാജ്യം രൂപപ്പെട്ടതിന്റെ പ്രധാന നാഴികക്കല്ലായി ഭരണഘടനയെ കണക്കാക്കാം. ഭരണഘടന നിലവിൽ വന്നതിന്റെ സ്മരണക്കായി നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.
75ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യം എല്ലാ മേഖലകളിലും മുന്നേറുകയാണെന്നത് നമുക്കെല്ലാം അഭിമാനകരമാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലും വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യ രംഗത്തുമെല്ലാം അതിശയിപ്പിക്കുന്ന വളർച്ചയാണ് രാജ്യം ഇക്കാലം കൊണ്ട് നേടിയത്. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന്റെ ഫലമായി നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് ഈ വേളയിൽ നമുക്ക് പ്രതിജ്ഞയെടുക്കാം. മഹത്തായ രാജ്യത്തിന്റെ പൈതൃകം സമാധാനവും സഹിഷ്ണുതയും സാഹോദര്യവുമാണ്. നമ്മുടെ സാംസ്കാരിക പൈതൃകം ഈ ഗുണവിശേഷങ്ങളാൽ സമ്പന്നമാണ്. ലോകത്തിലെ ഏത് രാജ്യത്തേക്ക് കുടിയേറിയാലും ഇന്ത്യക്കാർ എന്ന ബോധം നമ്മെയെല്ലാം ഒന്നിപ്പിക്കുന്നു.
മഹത്തായ ഇന്ത്യൻ സംസ്കാരത്തിന്റെ പതാക വാഹകരായി നമുക്ക് പ്രശോഭിക്കാം. നമ്മുടെ പ്രവൃത്തികളിലൂടെ, ഇടപെടലുകളിലൂടെ ആ സംസ്കാരത്തിന്റെ വെളിച്ചം ലോകം മുഴുവൻ പടരട്ടെ. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.