‘ജീവിത ശൈലി രോഗ മരണനിരക്ക്​’ കുറക്കാൻ സത്വര നടപടി

മനാമ: വിവിധ ജീവിത ശൈലീ രോഗങ്ങള്‍ ബാധിച്ചുള്ള മരണം കുറച്ചു കൊണ്ടുവരുന്നതിന് പദ്ധതി തയാറാക്കാനും ചികില്‍സയു ം ബോധവത്​ക്കരണ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താനും ആരോഗ്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫനിര്‍ദേശം നല്‍കി. ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഹൃദ്രോഗം, പ്രമേഹം, മാനസിക സംഘര്‍ഷം, അര്‍ബുദം എന്നിവയുടെ അപകടങ്ങളെക്കുറിച്ചും അവ പ്രതിരോധിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും ശരിയായ ചികില്‍സാ രീതിയെക്കുറിച്ചും ജനങ്ങളില്‍ അവബോധമുണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തി. ഭാവി ആരോഗ്യ സേവന പദ്ധതികള്‍ക്ക് ഗുണകരമായ രീതിയില്‍ നടപ്പാക്കിയ ആരോഗ്യ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഇതിന് പദ്ധതികള്‍ തയാറാക്കാനും നിര്‍ദേശമുണ്ട്. വിവിധ അറബ് ചാനലുകളുമായി സഹകരിക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു. ഇതുമായി ബന്ധപ്പെട്ട നിയമ വശങ്ങള്‍ പഠിക്കാന്‍ മന്ത്രിതല നിയമ സമിതിയെ ചുമതലപ്പെടുത്തി. ആരോഗ്യ മന്ത്രാലയും തായ്​ലന്‍റിലെ പ്രിന്‍സ് സോങ്ഖ്​ല യൂനിവേഴ്​സിറ്റിയമായി സഹകരിക്കാന്‍ കാബിനറ്റ് അംഗീകാരം നല്‍കി. കാബിനറ്റ് തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. ന്യൂസിലാൻറിലെ പള്ളികളിലുണ്ടായ തീവ്രവാദ അക്രമണത്തെ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. ഹമദ് രാജാവി​​െൻറ യു.എ.ഇ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലെ സഹകരണം വിപുലപ്പെടുത്താന്‍ ഉതകുന്നതായിരുന്നുവെന്ന് വിലയിരുത്തി. അബൂദബി കിരീടാവകാശിയും യു.എ.ഇ സൈനിക അസി. ചീഫ് കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്​ച പ്രതീക്ഷ നിറഞ്ഞതായിരുന്നു. അബൂദാബിയില്‍ നടന്ന അന്താരഷ്​ട്ര സ്പെഷ്യല്‍ ഒളിമ്പ്യാഡ് ഉദ്ഘാടനച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. കഴിഞ്ഞ ദിവസം തുര്‍ക്കുമാനിസ്ഥാനില്‍ നടത്തിയ സന്ദര്‍ശനം വിവിധ രാഷ്​ട്രങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതി​​െൻറ ഭാഗമായിരുന്നു. തുര്‍ക്കുമാനിസ്താന്‍ പ്രസിഡൻറ്​ ഖുര്‍ബാന്‍ ഖൂലി ബെര്‍ദി മുഹമ്മദോവി​​െൻറ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തിന്‍െറ സന്ദര്‍ശനം. വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനും ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ രൂപത്തില്‍ ബന്ധം സുദൃഢമാക്കാനും സന്ദര്‍ശനം ഉപകരിക്കുമെന്ന് കരുതുന്നതായി കാബിനറ്റ് വിലയിരുത്തി. ന്യൂസിലാൻറിലെ പള്ളിയില്‍ ജുമുഅ നമസ്കാരത്തിനെത്തിയ നിരപരാധികളായ വിശ്വാസികള്‍ക്ക് നേരെയുണ്ടായ തീവ്രവാദ അക്രമണത്തില്‍ രക്തസാക്ഷികളായവര്‍ക്കായി പ്രാര്‍ഥിക്കുകയും അവിടുത്തെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും അനുശോചനമറിയിക്കുകയും ചെയ്തു. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും സമാധാനവും സ്വസ്ഥതയും സ്ഥാപിക്കുന്നതിനും ന്യുസിലാന്‍റ് സര്‍ക്കാരിന് സര്‍വ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉറച്ച നിലപാടുമായി ലോക രാഷ്​ട്രങ്ങള്‍ മുന്നോട്ട് പോകണമെന്നും സംഘട്ടനങ്ങള്‍ക്കും കൊലകള്‍ക്കും പകരം സമാധാന അന്തരീക്ഷം വ്യാപിപ്പിക്കുന്നതിന് ശ്രമിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് 11 പദ്ധതികളെക്കുറിച്ച് പഠനം നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. പാര്‍പ്പിടം, ആരോഗ്യം, സാമൂഹികം എന്നീ മേഖലകളില്‍ ജനങ്ങള്‍ക്ക് ഉപകാര പ്രദമായ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. മാലികിയ്യ, കര്‍സകാന്‍, ശഹര്‍മാന്‍, സദദ്, സമാഹിജ്, ദേര്‍, ജിദാലി, ജുര്‍ദാബ്, അല്‍കൂറ, ബിലാദുല്‍ കദീം, തുടങ്ങിയ പ്രദേശങ്ങളിലുള്ള പദ്ധതികളാണിവ. പാര്‍പ്പിട മന്ത്രാലയം, പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ജല-വൈദ്യുത കാര്യ മന്ത്രാലയം, തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം എന്നിവയെയാണ് ഇതിനുള്ള ചുമതല നല്‍കിയിട്ടുള്ളത്. നേരത്തെ നിര്‍ണയിച്ച പദ്ധതികളുടെ പഠനം നടത്തി മന്ത്രിസഭക്ക് കൈമാറാനാണ് നിര്‍ദേശം. ജനങ്ങള്‍ക്ക് ആവശ്യമായ പാര്‍പ്പിടം ഒരുക്കുന്നതിന് വന്‍കിട പദ്ധതികള്‍ ആവശ്യമാണെന്ന് വിലയിരുത്തിയതി​​െൻറ അടിസ്ഥാനത്തില്‍ ഇതിനായി ഭൂമി അക്വയര്‍ ചെയ്യുന്നതിന്‍െറ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. റംലി പാര്‍പ്പിട പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാനും പ്രദേശവാസികള്‍ക്ക് കൈമാറാനും പ്രധാനമന്ത്രി ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

ന്യൂസിലാൻറിലെ പള്ളികളിലുണ്ടായ തീവ്രവാദ അക്രമണത്തെ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു

Tags:    
News Summary - Lifestyle disease cause of death... Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.