ഫൗ​സി​യ ബി​ൻ​ത്​ അ​ബ്​​ദു​ല്ല സൈ​ന​ൽ 

'ലൈ​റ്റ്​ -1' നാ​നോ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം:​ ച​രി​ത്ര ദി​വ​സം –സ്​​പീ​ക്ക​ർ

മ​നാ​മ: ബ​ഹ്​​റൈ​ൻ-​യു.​എ.​ഇ സം​യു​ക്ത സം​രം​ഭ​മാ​യ 'ലൈ​റ്റ്​ -1' എ​ന്ന നാ​നോ ഉ​പ​ഗ്ര​ഹ​ത്തി​െൻറ വി​ജ​യ​ക​ര​മാ​യ വി​ക്ഷേ​പ​ണ​ത്തി​ൽ പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ ഫൗ​സി​യ ബി​ൻ​ത്​ അ​ബ്​​ദു​ല്ല സൈ​ന​ൽ ഹ​മ​ദ്​ രാ​ജാ​വി​നെ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യെ​യും അ​ഭി​ന​ന്ദി​ച്ചു. ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വും റോ​യ​ൽ ഗാ​ർ​ഡ്​ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യെ​യും അ​വ​ർ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. ബ​ഹി​​രാ​കാ​ശ രം​ഗ​ത്തേ​ക്കും ഭാ​വി​യി​ലെ ശാ​സ്​​ത്ര രം​ഗ​ത്തേ​ക്കു​മു​ള്ള ബ​ഹ്​​റൈ​െൻറ പ്ര​വേ​ശ​ന​മാ​ണ്​ ഇ​തി​ലൂ​ടെ സാ​ധ്യ​മാ​യ​ത്. രാ​ജ്യ​ത്തി​െൻറ ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ലെ നേ​ട്ടം ഈ ​ദി​വ​സ​ത്തെ ച​രി​ത്ര ദി​വ​സ​മാ​ക്കി മാ​റ്റി​യെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - ‘Light-1’ Nano Satellite Launch: Historical Day - Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.