ലത്തീഫിന്റെ അപകടമരണം; കണ്ണീരണിഞ്ഞ് ബഹ്റൈൻ പ്രവാസികൾ

മനാമ: തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്ത്​ കാർ താഴ്​ചയിലേക്ക്​ മറിഞ്ഞുണ്ടയ അപകടത്തിൽ മരിച്ച ​ലത്തീഫിന്റെ ഓർമയിൽ കണ്ണീരണിഞ്ഞുനിൽക്കുകയാണ് ബഹ്റൈനിലെ സുഹൃത്തുക്കൾ. കാർ മറിഞ്ഞ്​ ​മരിച്ച തളീക്കര നരിക്കുന്നുമ്മൽ ലത്തീഫ് (48)​ വർഷങ്ങളായി ബഹ്റൈൻ പ്രവാസിയാണ്.

മുഹറഖ് ഹാലയിൽ അൽ അഫ്സൂർ കോൾഡ് സ്റ്റോർ നടത്തുകയായിരുന്ന ലത്തീഫ് ഒരുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. വെള്ളച്ചാട്ടം കാണാനെത്തിയ കുടുംബം സഞ്ചരിച്ച തിരിച്ചുവരാൻ കാർ ​തിരിക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം​. ഞായറാഴ്ച വൈകീട്ടാണ്​ അപകടമുണ്ടായത്. ലതീഫും ഭാര്യയും നാലു മക്കളും ബന്ധുവുമാണ്​​ സംഘത്തിലുണ്ടായിരുന്നത്​.

അപകടസമയം ലതീഫും ഇളയ രണ്ട്​ കുട്ടികളും മാത്രമാണ്​ കാറിലുണ്ടായിരുന്നത്​. ബാക്കിയുള്ളവർ പുറത്തായതിനാൽ രക്ഷപ്പെട്ടു. പരിക്കേറ്റവരെ നാട്ടുകാർ പുറത്തെടുത്ത്​ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്​ പ്രഥമ ശുശ്രൂഷ നൽകി. ഗുരുതമായി പരിക്കേറ്റ ലതീഫിനെ വിദഗ്​ധ ചികിത്സക്ക്​ കൊണ്ടുപോകും വഴിയാണ്​ മരണം. പരേതനായ സൂപ്പിയുടെ മകനാണ്​. മാതാവ്​: അയിശു. ഭാര്യ: നജീദ. മക്കൾ: മുഹമ്മദ്​ ലാമിഹ്​, മുഹമ്മദ്​ ലാസിഹ്​, ലൈഹ ലതീഫ്​, ലഹന ലതീഫ്​. സഹോദരങ്ങൾ: അമ്മദ്​, ജമീല, ബഷീർ,റിയാസ്​,സമീറ, ഷമീന.

Tags:    
News Summary - Accidental death of Latif; Bahraini expatriates in tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.